In the 4th century A.D, Mar Abo, a Holy Father from the city of Nineveh in Iraq reached India to spread the message of Christianity. But he could not make great impact in India because of the strong cast system prevailing at that time. In the course of his journey he reached the small hamlet, Kadamattom one evening tired and hungry. He went to a hut which belonged to an old widow. He wanted to take rest and spend the night there at the hut. The widow and her only son who were the inhabitants received the holy man with full warmth and love who appeared in outlandish apparel and spoke a foreign language. But the poor mother and son could not offer him food because they were starving for last few days. The holy man who sensed the situation with a divine knowledge requested the old woman to prepare for cooking the rice. When the water started boiling in the pot Mar Abo took a grain of rice from the rice bin and praying to God, he put it into the pot. Suddenly the pot was brimmed with rice and the mother and the son were surprised to see it. They had their food with very satisfaction and understood that the person who reached their hut was a holy man.
The only daughter of ruler of their province ‘Ayackunnath Karthavu’ was suffering from severe insanity and remained chained throughout her life. No traditional healers or wizards could cure her of her madness. The old widow, having understood the greatness of the Holy Father, dared to talk to him about the madness of the girl and requested to save the girl. The next day he was taken to the ruler. Mar Abo prayed to his God and healed the madness of the ruler’s daughter completely, which was a real miracle and that spread like wild fire throughout the land. The ruler and his family embraced Christianity, being convinced that his daughter was saved by the mercy of Christ. The ruler accepted the wish of the Holy Father to construct a church in the name of Virgin Mary. So the present church of Kadamttom was founded by the Holy Father Mar Abo. Hundreds of people embraced Christianity when they experienced the miracles happened by the power of the prayer of the Holy Father. The ruler gifted him with herds of cattle and made the son of widow as the assistant to him who became Christian and was known after Paulose after he was made a deacon.
Oneday when he was grazing cattle in the deep forest, he was captured by cavemen who were cannibals. They used to eat anything that was brought before their chieftain as a great feast for all of them. The deacon, who knew that he would be killed, prayed to God powerfully. Suddenly there was a change in chieftain who felt sympathy for him and decided to make him as one among them saving him from premature death. The chieftain realized the sincerity and fidelity of the deacon and wished to make him his heir-apparent. He imparted the deacon with all the knowledge of wizardry, magic and supernatural to make him eligible for chieftain of the cavemen. But the deacon was pained to convey to the chieftain his inability to stay with them as the chieftain of cannibals in caves. He expressed to him his wish to see his old mother and the Holy Father Mar Abo. The cavemen knowing his intention, put up a guard around him. The chieftain connived him to go back seeing no change in deacon’s mind. He advised the Deacon to escape at midnight after making all the guards asleep with tricks of his magic. He made the deacon assure him before his escape that he would not teach anything that he learned from the chieftain to the outside world. He made the guards asleep by tricks of magic and escaped from the cavemen and ran towards the church of Kadamattom. The cavemen when they knew that the deacon had escaped, they went after him. The deacon reached the church in the early morning but found it closed. But he prayed to Virgin Mary and suddenly, to his surprise, he saw the door of the church opened. Hardly had he entered the church when the cavemen reached there and tried to break the wall with iron chain with all their might. But they were disappointed in their attempt and went back forlorn.
Mar Abo, seeing his son come back, felt overjoyed and ordained him as Father Paulose handing over all responsibilities of the church to him. He revealed to Fr. Paulose who was brought up as his own son, that his mission was to spread the gospel of Christ and he was to continue his work to reach his aim of spreading Christianity throughout the world. Fr.Paulose who was deeply sad at this news discouraged the Holy Father not to leave him. The Holy Father realizing the pain of separation of his disciple and son put his signet ring on deacon’s finger. Mar Abo said good bye to him and to Kadamattom, saying that if the ring fell from his finger, it meant his death, but could reach him if the ring was put on the finger again.
Mar Abo reached Thevalakkara in Kollam to continue his mission of gospel. He stayed with a Hindu family and taught them traditional knowledge on treatment of eyes. The entire Hindu family and dwellers of the area accepted Christianity and built a church in the name of Virgin Mary. The church is known as St. Mary’s Orthodox Church Thevalakkara now a days. The famous Thevalakkara eye specialists are the successors of those who learned the practice from Mar Abo.
On one fine morning the signet ring fell down from Fr. Paulose’ finger who sensed that his teacher mentor was no more. He went after his teacher mentor and reached St. Mary’s Orthodox Church to find the grave of Holy Father at the north west of the altar. Fr. Paulose who could not see the mortal remains of the Holy Father felt extremely sad and he knelt down to pray before the grave. Suddenly the right hand of Mar Abo rose from the grave to the sight of Fr. Paulose. He was immensely overjoyed that his teacher recognized his presence and received the hand with all prayer and piety. He installed the hand at the southern wall of the altar of the Kadamattom Church with due religious fervor and faith and installed a Persian cross at that spot.
Fr.Paulose dedicated his life to God by serving humanity saving them from untold miseries and sufferings. The miracles performed by him by destroying evil forces with divine knowledge he learned from Mar Abo and the lore learned from chieftain of cavemen are very famous and countless. Fr.Paulose is also known as ‘Kadamattathu Kathanar’. The church of Kadamattom is a great shelter for the shelterless. There is an offering known as “Kadamattom tradition”. The mortal remain of Kadamattathu Kathanar was buried at the north side of the Church. The Church founded by Mar Abo was St. Mary’s Church but later it was rechristened as St. George Church. The Church which was constructed at the place where Fr. Paulose (Kadamattathu Kathanar) was born and brought up, is known as Poyedam Church. The Church is located 150 meters away from the main church in north east direction and Poyedam Kinar( the well) is also situated close to the Poyedam Church.
www.kadamattompally.squarespace.com
ക്രിസ്തുമതം പ്രചരിപ്പിക്കുന്നതിനായി A.D.നാലാം നൂറ്റാണ്ടിൽ ഇറാക്കിലെ നിനവേ (പേർഷ്യ)യിൽ നിന്ന് മാർ ആബോ എന്ന മെത്രാപ്പോലീത്ത സ്ഥാനമുള്ള പിതാവ് ഭാരതത്തില്‍ എത്തിചേർന്നു. ക്രിസ്തുമത വിശ്വാസം അറിയിക്കുന്നതിനായി അനേക ദേശങ്ങളിൽ സഞ്ചരിച്ചു എങ്കിലും അക്കാലത്തെ ജാതിമത വ്യവസ്ഥകളുടെ കാഠിന്യം മൂലം കാര്യമായി ഒന്നും തന്നെ പ്രവർത്തിക്കുവാൻ പിതാവിനു കഴിഞ്ഞില്ല. പിതാവിന്‍റെ സഞ്ചാരപഥത്തിൽ ഒരു ദിവസം വൈകുന്നേരം കടമറ്റം എന്ന ദേശത്ത് എത്തിച്ചേർന്നു. ദൂരയാത്രചെയ്ത് ക്ഷീണിതനായ പിതാവ് വിശപ്പടക്കുന്നതിനും രാത്രി കഴിച്ചുകൂട്ടുന്നതിനുമായി വൃദ്ധയായ ഒരു വിധവയുടെ ചെറ്റക്കുടിലിൽ കയറിച്ചെന്നു. ആ കുടിലിൽ അമ്മയും ഒരു മകനും മാത്രമേ ഉണ്ടായിരുന്നുള്ളു. വ്യത്യസ്ഥമായ വേഷഭൂഷാദികളും ഭാഷയുമുള്ള പിതാവിനെ അവർ സ്നേഹത്തോടെ സ്വീകരിച്ചുവെങ്കിലും ദിവസങ്ങളായി പട്ടിണിയിലായിരുന്ന ആ അമ്മയ്ക്കും മകനും മാർ ആബോ പിതാവിന് ഒന്നും നൽകാൻ കഴിഞ്ഞില്ല. കാര്യം മനസ്സിലാക്കിയ പിതാവ് വൃദ്ധയായ ആ സ്ത്രീയോട് അടുപ്പിൽ തീ കത്തിച്ചു കഞ്ഞിക്ക് വെള്ളം വയ്ക്കുവാൻ ആവശ്യപ്പെട്ടു. വെള്ളം തിളച്ചപ്പോൾ കാലിയായ അരിവട്ടിയിൽ നിന്ന് ഒരു അരിമണിയെടുത്ത് പ്രാർത്ഥിച്ച് മാര്‍ ആബോ പിതാവ് കലത്തിൽ ഇട്ടു. നിമിഷങ്ങൾക്കകം പാത്രത്തിൽ നിറയെ ചോറു തിളച്ചുമറിഞ്ഞു. വളരെ സന്തോഷത്തോടെ വയര്‍ നിറയെ ഭക്ഷണം കഴിച്ച ആ അമ്മയും മകനും തങ്ങളുടെ കുടിലിൽ എത്തിയിരിക്കുന്നത് ഒരു ദിവ്യനാണെന്ന സത്യം മനസ്സിലാക്കി.
അന്ന് നാട് ഭരിച്ചിരുന്ന 'ആയക്കുന്നത്ത് കർത്താവിന്‍റെ' ഏക മകൾ പൈശാചികബാധ മൂലം കഠിനമായ ചിത്തഭ്രമത്താൽ ചങ്ങലകളാൽ തളയ്ക്കപ്പെട്ട അവസ്ഥയിൽ കഴിയുകയായിരുന്നു. വൈദ്യന്മാരുടെയും മന്ത്രവാദികളുടെയും ചികിത്സകളൊന്നും ഫലിച്ചിരുന്നില്ല. തന്‍റെ കുടിലില്‍ എത്തിയിരിക്കുന്നത് ഒരു ദിവ്യനാണെന്ന് മനസ്സിലാക്കിയ ആ വൃദ്ധവിധവ തന്‍റെ യജമാനന്‍റെ മകളുടെ അസുഖത്തെക്കുറിച്ച് മാര്‍ ആബോ പിതാവിനോട് സംസാരിച്ചു. പിറ്റെ ദിവസം രാവിലെ തന്നെ പിതാവിനെ നാടുവാഴിയായ ആയക്കുന്നത്ത് കര്‍ത്താവിന്‍റെ അടുക്കല്‍ കൂട്ടിക്കോണ്ടുപോയി. മാര്‍ ആബോ പിതാവിന്‍റെ പ്രാര്‍ത്ഥനാശക്തിയാല്‍ നാടുവാഴിയുടെ മകളുടെ ചിത്തഭ്രമം പൂര്‍ണ്ണമായും സുഖപ്പെടുകയും നാടുവാഴിയും കുടുംബവും ക്രിസ്തുമതം സ്വീകരിക്കുകയും ചെയ്തു. മകളുടെ അസുഖം മാറിയതില്‍ സന്തുഷ്ടനായ നാടുവാഴി, മാര്‍ ആബോ പിതാവിന്‍റെ ഇംഗിതം മനസ്സിലാക്കി പരിശുദ്ധ കന്യകമറിയാം അമ്മയുടെ നാമധേയത്തില്‍ ഒരു പള്ളി നിര്‍മ്മിച്ച് പാരിതോഷികമായി നല്‍കി. അങ്ങനെ മാര്‍ ആബോ പിതാവിനാല്‍ സ്ഥാപിതമായതാണ് ഇന്നത്തെ കടമറ്റം വലിയ പള്ളി. പിതാവിന്‍റെ പ്രാര്‍ത്ഥനാശക്തിയാല്‍ ധാരാളം അത്ഭുതങ്ങള്‍ നടക്കുന്നു എന്ന് മനസ്സിലാക്കിയ അനേകര്‍ ക്രിസ്തുമതം സ്വീകരിച്ചു. നാടുവാഴി പിതാവിനു ധാരാളം പശുനാല്‍ക്കാലി സമ്പത്തും സഹായിയായി വിധവയുടെ മകനേയും നല്‍കി. വിധവയുടെ മകന്‍ ക്രിസ്തുമതം സ്വീകരിച്ച് പൗലോസ് എന്ന ശെമ്മാശനായി.
ഒരു ദിവസം പശുക്കളെ മേയ്ക്കാനായി കാട്ടില്‍ പോയ പൗലോസ് ശെമ്മാശൻ ഉള്‍വനത്തിലെ നരഭോജികളായ ഗുഹാവാസികളാല്‍ പിടിക്കപ്പെട്ടു. കാട്ടില്‍ നിന്ന് പിടിക്കപ്പെട്ട് ഗുഹയില്‍ എത്തിക്കുന്ന എന്തിനേയും ഗുഹാവാസികള്‍ കാട്ടുമൂപ്പൻറെ അനുവാദത്തോടെ കൊന്നുപങ്കിട്ട് ഭക്ഷിക്കുകയാണ് പതിവ്. ഗുഹാവാസികള്‍ തന്നെ കൊല്ലുമെന്ന് മനസ്സിലാക്കിയ ശെമ്മാശൻ ദൈവത്തോട് കഠിനമായി പ്രാര്‍ത്ഥിച്ചു. മനസ്സലിവുതോന്നിയ മൂപ്പൻ ശെമ്മാശനെ കൊല്ലുവാൻ അനുവദിക്കാതെ അവരില്‍ ഒരാളായി ചേര്‍ത്തു. വിശ്വസ്തനും സത്യസന്ധനുമാണെന്ന് മനസ്സിലാക്കിയ മൂപ്പൻ ശെമ്മാശനെ തൻറെ അനന്തരാവകാശിയാക്കുവാൻ ആഗ്രഹിച്ചു. ഗുഹവാസികളുടെ മൂപ്പനാകേണ്ടവൻ അറിഞ്ഞിരിക്കേണ്ടതായ മന്ത്രവാദവും ഇന്ദ്രജാലവും മഹേന്ദ്രജാലവും എല്ലാം വിശദമായി മൂപ്പനില്‍ നിന്നും ശെമ്മാശൻ അഭ്യസിച്ചു. തൻറെ മകളെ വിവാഹം ചെയ്ത് അനന്തരാവകാശി ആക്കണം എന്ന മൂപ്പൻറെ ആഗ്രഹം ശെമ്മാശനെ വേദനിപ്പിച്ചു. തനിക്ക് ഒരിക്കലും നരഭോജികളുടെ മൂപ്പനായി ഗുഹാവാസിയായി കഴിയാനാവില്ലെന്നും തൻറെ മാതാവിനേയും മാര്‍ ആബോ പിതാവിനേയും കാണുവാൻ അതിയായ ആഗ്രഹമുണ്ടെന്നും മൂപ്പനെ ശെമ്മാശൻ ധരിപ്പിച്ചു. ഇതു മനസ്സിലാക്കിയ ഗുഹാവാസികള്‍ ശെമ്മാശനു കാവല്‍ ഏര്‍പ്പെടുത്തി. ഏറെ നാള്‍ കഴിഞ്ഞിട്ടും മനഃമാറ്റം സംഭവിക്കാത്തതിനാല്‍ മൂപ്പൻ ശെമ്മാശന് തിരികെ പോകുവാൻ മൗന അനുവാദം നല്‍കി. എന്നാല്‍ ശെമ്മാശനുവേണ്ടി ഗുഹാവാസികളുടെ നിയമം ലംഘിക്കപ്പെടുവാൻ മൂപ്പനു പ്രയാസമായതിനാല്‍ ഗുഹയില്‍ നിന്നു പഠിച്ചതൊന്നും പുറം ലോകത്തെ പഠിപ്പിക്കില്ല എന്ന് സത്യം ചെയ്യിച്ച്, രാത്രിയാമത്തില്‍ കാവല്‍ക്കാരെ ഉറക്കി രക്ഷപ്പെട്ടുകൊള്ളുവാൻ മൂപ്പൻ ശെമ്മാശനെ ഉപദേശിച്ചു. മൂപ്പനില്‍ നിന്ന് പഠിച്ച വിദ്യ പ്രയോഗിച്ച് കാവല്‍ക്കാരെ ഉറക്കി ശെമ്മാശൻ ഗുഹയില്‍ നിന്നും രക്ഷപ്പെട്ട് കടമറ്റം പള്ളിയെ ലക്ഷ്യമാക്കി യാത്ര തിരിച്ചു. ശെമ്മാശൻ രക്ഷപ്പെട്ടു എന്നു മനസ്സിലാക്കിയ ഗുഹാവാസികള്‍ അദ്ദേഹത്തെ പിടിച്ചു കൊണ്ടുപോകുവാനായി പുറകെ എത്തി. പുലരാറായപ്പോള്‍ പൂട്ടിക്കിടന്ന പള്ളിയുടെ മുന്നില്‍ എത്തിയ ശെമ്മാശൻ പരിശുദ്ധ കന്യക മറിയം അമ്മയെ വിളിച്ചു പ്രാര്‍ത്ഥിച്ചപ്പോള്‍ പൂട്ടിക്കിടന്ന വാതില്‍ താനെ തുറക്കുകയും ശെമ്മാശൻ പളളിയകത്തു പ്രവേശിക്കുകയും ചെയ്തു. ശെമ്മാശനെ തിരികെ കൊണ്ടു പോകുവാൻ സാധിക്കാത്തതില്‍ കോപിഷ്ടരായ ഗുഹാവാസികള്‍ കൈയ്യില്‍ കരുതിയിരുന്ന ഇരുമ്പ് ചങ്ങല കൊണ്ട് പള്ളിയുടെ ഭിത്തിയില്‍ ആഞ്ഞടിച്ചു. നേരം പുലര്‍ന്നു തുടങ്ങിയതിനാലും ശെമ്മാശൻ പള്ളിയകത്ത് ആയതിനാലും ഗുഹാവാസികള്‍ നിരാശരായി തിരികെ പോയി.
സ്വന്തം മകനെപോലെ സ്നേഹിച്ചുവളര്‍ത്തിയ ശെമ്മാശനെ തിരികെ ലഭിച്ചതില്‍ അതീവ സന്തുഷ്ടനായ മാര്‍ ആബോ പിതാവ് ശെമ്മാശന് അച്ചൻപട്ടം നല്‍കി കടമറ്റത്തിൻറെ പൂര്‍ണ്ണ ചുമതലയേല്‍പ്പിച്ചു. ക്രിസ്തുമതം അറിയിക്കുകയാണ് തൻറെ ലക്ഷ്യമെന്നും ആയതിനാല്‍ കടമറ്റത്തുനിന്നും യാത്രയാവുകയാണെന്നും പിതാവ് പൗലോസ് അച്ചനെ അറിയിച്ചു. പിതാവിനെ പിരിയുന്നതില്‍ അതീവ ദുഃഖിതനായ പൗലോസ് അച്ചൻ പിതാവിൻറെ യാത്രയെ നിരുല്‍സാഹപ്പെടുത്തി. പൗലോസച്ചൻറെ ദുഃഖം മനസ്സിലാക്കിയ മാര്‍ ആബോ പിതാവ് തൻറെ കൈയ്യില്‍ അണിഞ്ഞിരുന്ന മുദ്രമോതിരം പൗലോസച്ചൻറെ കൈയ്യില്‍ ഇട്ടുകൊടുത്തു. ഈ മോതിരം ഊരിവീഴുന്ന നിമിഷം താൻ കാലം ചെയ്തുവെന്നും, മോതിരം തിരികെ എടുത്തണിഞ്ഞ് എന്നെ അന്വേഷിച്ചിറങ്ങിയാല്‍ എൻറെ അടുക്കല്‍ എത്തിച്ചേരുവാൻ കഴിയും എന്ന വരവും പൗലോസച്ചന് നല്‍കി മാര്‍ ആബോ പിതാവ് കടമറ്റത്തുനിന്നും യാത്രയായി.
ക്രിസ്തുമതം അറിയിക്കുന്നതിനായി കടമറ്റത്തുനിന്നും യാത്ര തിരിച്ച മാര്‍ ആബോ പിതാവ് കൊല്ലം തേവലക്കരയില്‍ എത്തിച്ചേര്‍ന്നു. അവിടെ ഒരു ഹൈന്ദവ കുടുംബത്തില്‍ താമസിച്ച് ആ കുടുംബാംഗങ്ങളെ നേത്രവൈദ്യം അഭ്യസിപ്പിച്ചു. ആ കുടുംബവും ദേശവാസികളും ക്രിസ്തുമതം സ്വീകരിക്കുകയും അവിടെ പരിശുദ്ധ കന്യകമറിയാമിൻറെ നാമധേയത്തില്‍ ഒരു പള്ളി പണിയുകയും ചെയ്തു. ആ പള്ളിയാണ് തേവലക്കര വി.മര്‍ത്തമറിയം ഒാര്‍ത്തഡോക്സ് പള്ളിയെന്നറിയപ്പെടുന്നത്. മാര്‍ ആബോ പിതാവില്‍ നിന്ന് നേത്രവൈദ്യം പഠിച്ച കുടുംബമാണ് പ്രശസ്തരായ തേവലക്കര കണ്ണുവൈദ്യര്‍.
പൗലോസച്ചൻ ധരിച്ചിരുന്ന മുദ്രമോതിരം ഒരു ദിവസം ഊരി വീഴുകയും അതിൻറെ പൊരുള്‍ മനസ്സിലാക്കിയ അച്ചൻ തൻറെ ഗുരുവിനെ അന്വേഷിച്ച് യാത്ര തിരിച്ചു. അനേകദൂരം യാത്രചെയ്ത് പൗലോസച്ചൻ തേവലക്കര വി.മര്‍ത്തമറിയം പള്ളിയുടെ മദ്ബഹായുടെ വടക്കു പടിഞ്ഞാറ് വശത്തെ മാര്‍ ആബോ പിതാവിൻറെ കബറിടത്തില്‍ എത്തിച്ചേര്‍ന്നു. തൻറെ ഗുരുവിൻറെ ഭൗതിക ശരീരം ഒരു നോക്കുകാണുവാൻ സാധിക്കാത്തതില്‍ അതീവ ദുഃഖിതനായ പൗലോസച്ചൻ ഗുരുവിൻറെ കബറിടത്തില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിച്ചപ്പോള്‍ കബറില്‍നിന്ന് ഗുരുവിൻറെ വലതുകരം വേര്‍പ്പെട്ട് ഉയര്‍ന്നുവന്നു. ഗുരു തൻറെ സാമീപ്യം മനസ്സിലാക്കിയതില്‍ സന്തുഷ്ടനായ പൗലോസച്ചൻ ഉയര്‍ന്നുവന്ന ഗുരുവിൻറെ വലതുകരം ഭക്തിയാദരവോടുകൂടി കടമറ്റത്തുകൊണ്ടുവന്ന് വലിയ പള്ളിയുടെ മദ്ബഹായുടെ തെക്കേ ഭിത്തിയില്‍ അടക്കം ചെയ്യുകയും അവിടെ പേര്‍ഷ്യൻ കുരിശ് സ്ഥാപിക്കുകയും ചെയ്തു.
പൗലോസച്ചൻ തൻറെ ഗുരു ആയ ആബോ പിതാവില്‍ നിന്നും പഠിച്ച ദൈവീക സിദ്ധികളും ഗുഹാമൂപ്പനില്‍ നിന്നു പഠിച്ച വിദ്യകളും ഉപയോഗിച്ച് സമൂഹനന്മയ്ക്ക് എതിരെ നിലകൊണ്ടിരുന്ന പൈശാചിക ശക്തികളെ ഉന്മൂലനം ചെയ്ത അത്ഭുത സംഭവങ്ങള്‍ വിവരിച്ചാല്‍ ഒടുങ്ങാത്തവയാണ്. പൗലോസച്ചൻ കടമറ്റത്ത് കത്തനാര്‍ എന്ന പേരിലും അറിയപ്പെട്ടിരുന്നു. ആശ്രയമറ്റവര്‍ക്ക് ആശ്രയമാകുന്നിടമാണ് കടമറ്റം പള്ളി. "കടമറ്റം സമ്പ്രദായം" എന്ന പേരില്‍ ഒരു വഴിപാടും നിലനിന്നു പോരുന്നു. കടമറ്റത്തു കത്തനാരായ പൗലോസച്ചൻറെ ഭൗതീക ശരീരം കടമറ്റം വലിയ പള്ളിയുടെ ഉള്ളില്‍ വടക്കുവശത്ത് കബറടക്കിയിരിക്കുന്നു. മാര്‍ ആബോ പിതാവിനാല്‍ പരിശുദ്ധ കന്യകമറിയാം അമ്മയുടെ നാമധേയത്തില്‍ സ്ഥാപിതമായ കടമറ്റം പള്ളി പിന്നീട് വിശുദ്ധ ഗീവറുഗീസ് സഹദായുടെ നാമധേയത്തിലായി മാറ്റപ്പെട്ടു. കടമറ്റത്ത് കത്തനാരായി തീര്‍ന്ന പൗലോസച്ചൻ ജനിച്ചു വളര്‍ന്ന വീട് സ്ഥിതി ചെയ്തിരുന്നിടത്ത് പിന്നീട് പണികഴിപ്പിച്ച പള്ളിയാണ് പോയേടം പള്ളി. വലിയ പളളിയിൽ നിന്ന് 150 മീറ്റർ ദൂരെ മാറി വടക്ക് കിഴക്ക് ദിശയിലാണ് പോയേടം പള്ളി സ്ഥിതി ചെയ്യുന്നത്. പോയേടം പള്ളിയോട് ചേർന്ന് വടക്കു ഭാഗത്തായി 'പോയേടം കിണറും' സ്ഥിതി ചെയ്യുന്നു.