The church of Kadamattom is an indelible and undeniable symbol in the annals of Christian spirituality in Indian history. Mar Abo and Fr. Paulose alias Kadamattathu Kathanar are the two prominent religious icons who introduced Christian spirituality against the backdrop of untouchability which plagued India. The church of Kadamattom showers its blessings to all the devotees irrespective of caste, creed and colour. St. George Church Kadamattom is governed by Malankara Orthodox Church founded by Saint Thomas and is bound by the 1934 constitution of churches. The age old church founded by Mar Abo about 1600 years ago, the teacher mentor of Kadamattathu Kathanar, is a part of the diocese of Kandanad West which falls under the rule of Malankara Orthodox Church. The committee of fifteen members consisting of the Priests of the Church along with Trustees (Kaickaran) and Secretary elected from among the general body of the parishioners are managing the church affairs. The parishioners are divided into different family units in terms of zonal topography and regular prayer meetings are held on Monday at each family unit. Sunday school education up to the level of plus two is imparted under the guidance of able and well qualified teachers to the children for their spiritual growth. The M.G.O.S.C.M and Youth Organization are working effectively for both genders of youth. The Vanitha Samajam conducts retreats and bible classes on every Friday, evening prayer and bible classes are arranged for the male members on second Wednesday of every month. The Christian values which inspire everyone to attain spiritual enlightenment are instrumental to take initiative for charity activities. The charity activities undertaken by the parishioners extend a real helping hand to the sick and downtrodden in the society irrespective of their caste and creed to alleviate their pain and sorrow, thus fulfilling a Christian spirit of brotherhood.
ഭാരത ചരിത്രത്തിൻറെ ക്രൈസ്തവ ആദ്ധ്യാത്മികതയുടെ ഏടുകളിൽ മായ്ക്കാനോ, മറയ്ക്കാനോ കഴിയാത്ത പ്രതീകമാണ് കടമറ്റം പള്ളി. ഉച്ചനീചത്വങ്ങൾ നിറഞ്ഞു നിന്ന ചരിത്ര പശ്ചാത്തലത്തിലും, സമൂഹത്തെ ഒന്നായികണ്ട ക്രൈസ്തവ ആദ്ധ്യാത്മികതയെ ഈ സമൂഹത്തിനു പരിചയപെടുത്തിയ പിതാക്കന്മാരാണ് മാർ ആബോ പിതാവും കടമറ്റത്ത് പൗലോസ് കത്തനാരും. ഇന്നും ജാതിമത വർഗ വർണ്ണ വ്യത്യാസമില്ലാതെ മനുഷ്യനെ ക്രൈസ്തവ ദര്‍ശനത്തിലൂടെ കാണുന്ന ദേവാലയമാണ് കടമറ്റം പള്ളി. മാർ തോമാശ്ലീഹായാല്‍ സ്ഥാപിതമായ മലങ്കര ഓർത്തഡോക്സ് സഭയുടെ കീഴിൽ 1934 -ലെ ഭരണഘടന അനുസരിച്ച് മാത്രം ഭരിക്കപ്പെടുന്ന ദേവാലയമാണ് കടമറ്റം പള്ളി. വളരെ പുരാതനമായ ഈ ദേവാലയം കടമറ്റത്ത് കത്തനാരുടെ ഗുരുവായ മാർ ആബോ പിതാവിനാൽ 1600 വർഷങ്ങൾക്കുമുമ്പ് സ്ഥാപിതമായി. മലങ്കര ഓർത്തഡോക്സ് സഭയുടെ കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിൽ ഈ ദേവാലയം ഉള്‍പ്പെടുന്നു. വൈദീകരോടൊപ്പം ഇടവക പൊതുയോഗത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന കൈക്കാരന്മാരും സെക്രട്ടറിയും ഉള്‍പ്പെടെ പതിനഞ്ച് അംഗങ്ങൾ ഉള്ള മാനേജിംഗ് കമ്മിറ്റിയാണ് ഭരണം നടത്തുന്നത്. ഇടവക ജനങ്ങളുടെ സൗകര്യാർത്ഥം വിവിധ കുടുംബയൂണിറ്റുകളായി തിരിച്ച് എല്ലാ തിങ്കളാഴ്ചയും ഭവനങ്ങളിൽ പ്രാര്‍ത്ഥനായോഗവും ഇടവകയിലെ കുഞ്ഞുങ്ങളുടെ ആത്മീയ വളര്‍ച്ചയ്ക്കായി പ്ലസ് ടൂ വരെയുള്ള സണ്ടേസ്കൂൾ വിദ്യാഭ്യാസവും പ്രഗത്ഭരായ അധ്യാപകരുടെ ശിക്ഷണത്തിൽ നടന്നുവരുന്നു. ഇടവകയിലെ മുഴുവൻ യുവതി-യുവാക്കളെ ഉൾപ്പെടുത്തി എം.ജി.ഒ.സി.എസ്.എം.വും യുവജനപ്രസ്ഥാനവും ഭംഗിയായി നടത്തി വരുന്നു. വനിതാ സമാജത്തിൻറെ നേതൃത്വത്തിൽ എല്ലാ വെള്ളിയാഴ്ചയും ധ്യാനയോഗവും ബൈബിൾ ക്ലാസ്സുകളും, മാസത്തിലെ രണ്ടാം ബുധനാഴ്ച വൈകുന്നേരങ്ങളിൽ സന്ധ്യാനമസ്ക്കാരവും അതേ തുടർന്ന് ഇടവകയിലെ പുരുഷന്മാർക്കായി ബൈബിൾ ക്ലാസ്സുകളും നടത്തിവരുന്നു. ഇങ്ങനെ ആത്മീയതയുടെ മൂർദ്ധാവിൽ നിൽക്കുന്ന നമ്മുടെ ഇടവക ക്രൈസ്തവ ദർശനങ്ങൾ മുൻനിർത്തി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം കൊടുക്കുന്നു. ജാതിമതഭേദമന്യേ ആശ്രയമറ്റവരുടെ വേദനകളിൽ കൈത്താങ്ങാകാൻ ഇടവകയിലെ ജീവകാരുണ്യ പ്രവർത്തനങ്ങള്‍ കൊണ്ട് സാധിക്കുന്നു.