Menu
  • HOME
  • HISTORY
  • ADMINISTRATION
  • VAZHIPAD
  • GALLERY
  • JOURNALS
  • OBITUARY
  • CONTACT US
kadamattom church,www.kadamattomchurch.com,offical website of St.George  church kadamattom

kadamattom church,www.kadamattomchurch.com,offical website of St.George  church kadamattom

ഉന്നത വിജയം നേടിയവരെ അനുമോദിച്ചു.

 

.

 

കടമറ്റം പള്ളി ഇടവകയില്‍ നിന്നും പത്താം ക്ലാസ്സിലും പന്ത്രണ്ടാം ക്ലാസ്സിലും ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളായ അന്ന അനില്‍, എല്‍മി വറുഗീസ്, ഐറിന്‍ യല്‍ദൊ, നയന കുര്യാക്കോസ്, നികിത ടോം, രൂബന്‍ സാബു വറുഗീസ്, ശ്രേയ കുര്യന്‍, എയ്ഞ്ചല്‍ സാബു, അന്ന ആന്‍ മാത്യു, അന്ന മരിയ സണ്ണി, ബെന്‍സ ബെന്നി, എമി സാജന്‍, ലീയോ ജേക്കബ്, ലിപിന്‍ അജി എന്നിവരെ അനുമോദിച്ചു കൊണ്ട് മൊമെന്‍റോയും സർട്ടിഫിക്കറ്റും നൽകി. തുടർ പഠനങ്ങളിലും ഉന്നത വിജയം കരസ്തമാക്കുവാൻ ഇടയാകട്ടെ എന്നും അതുവഴി ഇടവയുടെ യശസ്സ് വർദ്ധിക്കട്ടെ എന്നും ബഹുമാനപ്പെട്ട അച്ചൻ ആശംസിച്ചു.


മർത്ത മറിയം വനിതാ സമാജം

 

വനിതാ ദിനം

 

കടമറ്റം സെന്‍റ് ജോർജ് ഓർത്തഡോക്സ് ഇടവകയിലെ മർത്ത മറിയം വനിതാ സമാജത്തിന്‍റെ ആഭിമുഖ്യത്തിൽ വനിതാ ദിനം പരി. ദൈവമാതാവിന്‍റെ ശൂനോയോ പെരുന്നാളിൽ ഓഗസ്റ്റ് മാസം 15 -ാം തീയതി 04:00 PM നു Zoom Meeting വഴി ആചരിച്ചു. പ്രസ്തുത യോഗത്തിൽ വികാരി റവ. ഫാ. T. P കുര്യൻ, സഹവികാരി റവ. ഫാ. ഏബ്രഹാം മാത്യു, കണ്ടനാട് ഭദ്രാസന സെക്രട്ടറി ശ്രീമതി തങ്കമ്മ ബേബി, 12 -ഓളം സമാജംഗങ്ങളും പങ്കെടുത്തു. ശ്രീമതി വൽസ ഏബ്രഹാം സംഗീതവും, ശ്രീമതി അനീസ് ജേക്കബ് വേദവായനയും നടത്തി. ബഹു. വികാരി അച്ചന്‍റെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തില്‍ ശ്രീമതി മേരി വർക്കി (കോലഞ്ചേരി മേഖല സെക്രട്ടറി) യുടെ നിര്യാണത്തില്‍ അനുശോചനമായി മൗന പ്രാർത്ഥന നടത്തി. തുടർന്ന് യൂണിറ്റ് സെക്രട്ടറി ശ്രീമതി സൂസൻ ജോസഫ് സ്വാഗതം ആശംസിച്ചു. ബഹു. T. P കുര്യൻ അച്ചനും, ബഹു. ഏബ്രഹാം മാത്യു അച്ചനും, വി. ദൈവമാതാവിന്‍റെ പെരുന്നാളിനെകുറിച്ചും, കോവിഡ് 19 പ്രതിരോധത്തെ കുറിച്ചും സന്ദേശങ്ങൾ നൽകി. ശ്രീമതി തങ്കമ്മ ബേബി വനിതാ ദിനാംശംസകൾ അറിയിച്ചു. ശ്രീമതി സാജാ ജോർജിന്‍റെ സംഗീതത്തിനു ശേഷം ശ്രീമതി നവോമി വർഗീസ്സ് നന്ദിയും രേഖപ്പെടുത്തി യോഗം 05:15 PM ന് പ്രാർത്ഥനയോടെ അവസാനിച്ചു.


Cleaning Mission

 

.

 

യുവജനപ്രസ്ഥാനത്തിന്‍റെ ആഭിമുഖ്യത്തിൽ പോയോടം പള്ളിയും, വലിയ പള്ളിയും പരിസരവും ശുചീകരിച്ചു.


ആഗസ്റ്റ് 15

 

.

 

ആഗസ്റ്റ് 15, സ്വാതന്ത്ര്യദിനത്തില്‍ വികാരി റ്റി.പി. കുര്യന്‍ അച്ചന്‍ ദേശീയ പതാക ഉയര്‍ത്തി. സഹ വികാരി എബ്രാഹം മാത്യു അച്ചനും പള്ളി മാനേജിംങ്ങ് കമ്മറ്റിയംഗങ്ങളും സന്നിഹിതരായിരുന്നു.


സണ്ടേസ്ക്കൂള്‍ തെരഞ്ഞെടുപ്പ്.

 

.

 

കണ്ടനാട് (W) ഭദ്രാസനം കോല‍‍ഞ്ചേരി ഡിസ്ട്രിക്ട് സണ്ടേസ്കൂള്‍ ഇന്‍സ്പെടറായി ശ്രീ. C.J ജേക്കബ് ചെറക്കരയേയും കടമറ്റം സണ്ടേസ്കൂള്‍ ഹെഡ്മാസ്റ്ററായി ശ്രീ C.C കുര്യാച്ചന്‍ മങ്ങാട്ടുമോളേയും അസി.ഹെഡ്മിസ്റ്ററസായി ശ്രീമതി ബീന ജോയി ഇലഞ്ഞിക്കുഴിയേയും സ്റ്റാഫ് സെക്രട്ടറിയായി ശീമതി ദയാ സാജു കുര്യാളതോട്ടത്തിനേയും തെരഞ്ഞെടുത്തു..


ഉന്നത വിജയം കൈവരിച്ചവര്‍

 

.

 

2019 -20 അദ്ധ്യായന വര്‍ഷം പന്ത്രണ്ടാം ക്ലാസ്സില്‍ എല്ലാ വിഷയത്തിനും A+ നേടി ഉന്നത വിജയം കൈവരിച്ച കൂറ്റപ്പാല്‍ സാബു മകള്‍ എയ്ഞ്ചല്‍ മറിയ സാബുവും പത്താം ക്ലാസ്സില്‍ എല്ലാ വിഷയത്തിനും A+ നേടി ഉന്നത വിജയം കൈവരിച്ച മാടംപുറത്ത് ജേക്കബ് മകന്‍ സോജനും. ഇരുവരും കടമറ്റം സണ്ടേസ്കൂള്‍ വിദ്യാര്‍ത്ഥികളാണ്.


2019 ലെ ഫെബ്രുവരി 6, 7 പെരുന്നാള്‍

 

.

 

മാര്‍ ആബോ പിതാവിന്‍റേയും കടമറ്റത്ത് പൗലോസ് കത്തനാരുടേയും ഓര്‍മ്മ പെരുന്നാളിന് തുടക്കം കുറിച്ച് സഹ വികാരി റവ. ഫാ. സഖറിയാ ജോണ്‍ കൊടി ഉയര്‍ത്തി. വികാരി റവ. ഫാ.സി.എം കുര്യാക്കോസ്, പള്ളി മാനേജിംങ്ങ് കമ്മറ്റിയംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.....


പ്രളയദുരിതാശ്വാസനിധി.

 

.

 

സഭയുടെ പ്രളയദുരിതാശ്വാസനിധിയിലേക്കുള്ള ഇടവകയുടെ സംഭാവന ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് തിരുമേനിക്ക് പള്ളി കൈക്കാരന്മാര്‍ 2018 ഒക്ടോബര്‍ 29 ന് കടമറ്റം കാതോലിക്കേറ്റ് സെന്‍ററില്‍ വച്ച് കൈമാറി.


പരി. പരുമല തിരുമേനിയുടെ ഓര്‍മ്മപെരുന്നാള്‍ - 2018

 

.

 

പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപെരുന്നാളിന് തുടക്കം കുറിച്ച് 2018 ഒക്ടോബര്‍ 28 ന് ഞായറാഴ്ച വി. കുര്‍ബ്ബാനയ്ക്ക് ശേഷം വികാരി റവ. ഫാ. സി.എം.കുര്യാക്കോസ് കാതോലിക്കേറ്റ് സെന്‍ററില്‍ കൊടി ഉയര്‍ത്തി. സഹ വികാരി റവ. ഫാ. സഖറിയാ ജോണും, പള്ളി മാനേജിംങ്ങ് കമ്മിറ്റിയംഗങ്ങളും നേതൃത്വം നല്‍കി.....


പള്ളി മാനേജിംങ്ങ് കമ്മിറ്റി അംഗങ്ങൾ 2016-17 :-

 

.

 

കടമറ്റം സെൻറ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയുടെ 2016 - 17 വർഷത്തേയ്ക്കുള്ള ഭരണസമിതി അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ പി.വി പൗലോസ് പഴംപിള്ളിൽ, ശ്രീ സി.കെ ജോർജ്ജ് ചങ്ങിച്ചേരിൽ എന്നിവർ കൈക്കാരന്മാരായും, ശ്രീ എൽദോ ജേക്കബ് ചിരക്കരമറ്റത്തിൽ സെക്രട്ടറിയായും, ശ്രീ അജോ ജോർജ്ജ് മങ്ങാട്ടുമോളേൽ, ശ്രീ ബാബു പെരുമാലിൽ, ശ്രീ ബിജു ഐനിയേടത്ത്, ശ്രീ പി.കെ ബിനു പഴംപിള്ളിൽ, ശ്രീ ജോർജ്ജ് ജോൺ തൊണ്ടൂർ, ശ്രീ എം.വി ജോസഫ് മുഴക്കട, ശ്രീ ജോയി ജോസഫ് ഇലഞ്ഞിക്കുഴിയിൽ, ശ്രീ വി.എ ജോയി വായ്ക്കര, ശ്രീ സി.കെ പൗലോസ് ചിറക്കരമറ്റത്തിൽ, ശ്രീ കെ.പി ഷാജൻ കൂറ്റപ്പാൽ, ശ്രീ സണ്ണി ജോസഫ് അറക്കകുടിയിൽ, ശ്രീ എൻ.കെ സണ്ണി നാഞ്ചിറ എന്നിവർ മാനേജിംങ്ങ് കമ്മിറ്റി അംഗങ്ങളായും 2016 ഏപ്രിൽ മാസം 03 ന് ഞായറാഴ്ച ചുമതലയേറ്റു.....


ഒ.വി.ബി.സ് ക്ലാസ്സുകൾ 2016

 

.

 

കടമറ്റം ഓർത്തഡോക്സ് പള്ളിയിൽ ഒരാഴ്ചക്കാലം നീണ്ടുനിന്ന ഒ.വി.ബി.സ് ക്ലാസ്സുകൾ പ്രഗത്ഭരായ അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു. ഇടവകയിലെ മുന്നൂറിൽ പരം കുട്ടികൾ പങ്കെടുത്തു.


പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപെരുന്നാള്‍..

 

.

 

പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപെരുന്നാളിന് തുടക്കം കുറിച്ച് 2015 ഒക്ടോബര്‍ 18 ഞായറാഴ്ച വി. കുര്‍ബ്ബാനയ്ക്ക് ശേഷം വികാരി റവ. ഫാ. എബ്രാഹം കെ. ജോണ്‍ (Fr.ജിൻസ്) കാതോലിക്കേറ്റ് സെന്‍ററില്‍ കൊടി ഉയര്‍ത്തി. പള്ളി മാനേജിംങ്ങ് കമ്മിറ്റിയംഗങ്ങള്‍ നേതൃത്വം നല്‍കി.....


പള്ളി മാനേജിംങ്ങ് കമ്മിറ്റി അംഗങ്ങള്‍:-

 

.

 

കടമറ്റം സെന്‍റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളിയുടെ 2015 - 16 വര്‍ഷത്തേയ്ക്കുള്ള ഭരണസമിതി അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ ജോയി വായ്ക്കര, ശ്രീ സണ്ണി നാഞ്ചിറ എന്നിവര്‍ കൈക്കാരന്മാരായും, ശ്രീ സണ്ണി ജോസഫ് അറക്കക്കുടി സെക്രട്ടറിയായും, ശ്രീ ബാബു പെരുമാലില്‍, ശ്രീ ബിജു ഐനിയേടത്ത്, ശ്രീ എല്‍ദോസ് ജേക്കബ് ചിരക്കരമറ്റത്തില്‍, ശ്രീ ജോര്‍ജ്ജ് ചങ്ങിച്ചേരില്‍, ശ്രീ ജോര്‍ജ്ജ് ജോണ്‍ തൊണ്ടൂര്‍, ശ്രീ ജോയി ജോസഫ് ഇലഞ്ഞിക്കുഴിയില്‍, ശ്രീ ജോസഫ് നെല്ലിമറ്റത്തില്‍, ശ്രീ ജോണ്‍ വറുഗീസ് അറക്കക്കുടിയില്‍, ശ്രീ പൗലോസ് ചിറക്കരമറ്റത്തില്‍, ശ്രീ പ്രസാദ് നാ‍ഞ്ചിറ, ശ്രീ സാബു വറുഗീസ് മാമുട്ടത്തേല്‍, ശ്രീ സണ്ണി പൂവത്തുംവീട്ടില്‍ എന്നിവര്‍ മാനേജിംങ്ങ് കമ്മിറ്റി അംഗങ്ങളായും 2015 ജൂണ്‍ മാസം 28-ം തീയതി ഞായറാഴ്ച ചുമതലയേറ്റു...


വി.ഗീവറുഗീസ് സഹദായുടെ ഊട്ടുപെരുന്നാള്‍

 

.

 

മോര്‍ ഗീവറുഗീസ് സഹദായുടെ ഓര്‍മ്മപെരുന്നാളിന് തുടക്കം കുറിച്ച് വികാരി റവ. ഫാ. എബ്രാഹം കെ. ജോണ്‍ (Fr.ജിൻസ്) കൊടി ഉയര്‍ത്തി. സഹ വികാരി റവ. ഫാ.കുര്യൻ ചെറിയാൻ (Fr.ജോമോൻ), പള്ളി മാനേജിംങ്ങ് കമ്മറ്റിയംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.....


ഒ.വി.ബി.സ് ക്ലാസ്സുകള്‍  2015

 

 

കടമറ്റം ഓര്‍ത്തഡോക്സ് പള്ളിയില്‍ ഒരാഴ്ചക്കാലം നീണ്ടുനിന്ന  ഒ.വി.ബി.സ് ക്ലാസ്സുകള്‍ പ്രഗത്ഭരായ അദ്ധ്യാപകരുടെ നേതൃത്വത്തില്‍  നടത്തപ്പെട്ടു. ഇടവകയിലെ ഇരുനൂറില്‍ പരം കുട്ടികള്‍ പങ്കെടുത്തു.


കാതോലിക്കാ ദിനാഘോഷം

 

കാതോലിക്കാ ദിനാഘോഷം

 

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ സഭാദിനത്തിന്‍റെ മുന്നോടിയായി കടമറ്റം സെൻറ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ 22.03.2015 ഞായറാഴ്ച രാവിലെ 07:30 ന് കാതോലിക്കേറ്റ് പതാക വികാരി റവ. ഫാ. എബ്രാഹം കെ. ജോണ്‍  (Fr.ജിൻസ്) ഉയര്‍ത്തി. വി. കുര്‍ബ്ബാന മദ്ധ്യേ സഹവികാരി റവ. ഫാ. കുര്യൻ ചെറിയാൻ (Fr.ജോമോൻ) പരിശുദ്ധ സഭാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സഭാദിനാഘോഷങ്ങള്‍ക്ക് പള്ളി മാനേജിംങ്ങ് കമ്മറ്റിയംഗങ്ങള്‍ നേതൃത്വം നല്‍കി.


Contact: 8330833645  04842994345 Email: info.kadamattomchurch@gmail.com