മർത്ത മറിയം വനിതാ സമാജം
|
|
|
വനിതാ ദിനം
|
|
|
|
|
|
|
|
|
കടമറ്റം സെന്‍റ് ജോർജ് ഓർത്തഡോക്സ് ഇടവകയിലെ മർത്ത മറിയം വനിതാ സമാജത്തിന്‍റെ ആഭിമുഖ്യത്തിൽ വനിതാ ദിനം പരി. ദൈവമാതാവിന്‍റെ ശൂനോയോ പെരുന്നാളിൽ ഓഗസ്റ്റ് മാസം 15 -ാം തീയതി 04:00 PM നു Zoom Meeting വഴി ആചരിച്ചു. പ്രസ്തുത യോഗത്തിൽ വികാരി റവ. ഫാ. T. P കുര്യൻ, സഹവികാരി റവ. ഫാ. ഏബ്രഹാം മാത്യു, കണ്ടനാട് ഭദ്രാസന സെക്രട്ടറി ശ്രീമതി തങ്കമ്മ ബേബി, 12 -ഓളം സമാജംഗങ്ങളും പങ്കെടുത്തു. ശ്രീമതി വൽസ ഏബ്രഹാം സംഗീതവും, ശ്രീമതി അനീസ് ജേക്കബ് വേദവായനയും നടത്തി. ബഹു. വികാരി അച്ചന്‍റെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തില്‍ ശ്രീമതി മേരി വർക്കി (കോലഞ്ചേരി മേഖല സെക്രട്ടറി) യുടെ നിര്യാണത്തില്‍ അനുശോചനമായി മൗന പ്രാർത്ഥന നടത്തി. തുടർന്ന് യൂണിറ്റ് സെക്രട്ടറി ശ്രീമതി സൂസൻ ജോസഫ് സ്വാഗതം ആശംസിച്ചു. ബഹു. T. P കുര്യൻ അച്ചനും, ബഹു. ഏബ്രഹാം മാത്യു അച്ചനും, വി. ദൈവമാതാവിന്‍റെ പെരുന്നാളിനെകുറിച്ചും, കോവിഡ് 19 പ്രതിരോധത്തെ കുറിച്ചും സന്ദേശങ്ങൾ നൽകി. ശ്രീമതി തങ്കമ്മ ബേബി വനിതാ ദിനാംശംസകൾ അറിയിച്ചു. ശ്രീമതി സാജാ ജോർജിന്‍റെ സംഗീതത്തിനു ശേഷം ശ്രീമതി നവോമി വർഗീസ്സ് നന്ദിയും രേഖപ്പെടുത്തി യോഗം 05:15 PM ന് പ്രാർത്ഥനയോടെ അവസാനിച്ചു.
|
|